‘ആശ്വാസ് 2024’; പുതിയ കുടിശ്ശിക നിവാരണ പദ്ധതിയുമായി കെഎസ്എഫ്ഇ

കെഎസ്എഫ്ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി പുതിയ പദ്ധതി നടപ്പിലാക്കി കെഎസ്എഫ്ഇ. ആശ്വാസ് 2024 എന്ന പദ്ധതി ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വരും. 2024 സെപ്തംബര്‍ 30 വരെയാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ റവന്യു റിക്കവറിയായ കുടിശ്ശികക്കാര്‍ക്കും അങ്ങനെയാകാത്ത കുടിശ്ശികക്കാര്‍ക്കും ഉള്‍പ്പെടെ ഈ ആനുകൂല്യം ലഭ്യമാകുക.

ALSO READ: ദുരന്തമുഖത്തു നിന്നും വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കെഎസ്എഫ്ഇയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ കൈമാറും

ചിട്ടി കുടിശ്ശികക്കാര്‍ക്ക് പലിശയില്‍ 50%വും വായ്പാ കുടിശ്ശികക്കാര്‍ക്ക് പിഴപ്പലിശയില്‍ പരമാവധി 50% വരെയും നിബന്ധനകള്‍ക്ക് വിധേയമായി ആശ്വാസ് 2024 വഴി ഇളവു ലഭിക്കും. മാത്രമല്ല ഈ പദ്ധതിയുടെ കാലയളവില്‍ ഗഡുക്കളായി കുടിശ്ശിക തീര്‍ക്കാനും സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി റവന്യു റിക്കവറിയായ കുടിശ്ശികക്കാര്‍ ബന്ധപ്പെട്ട എസ്ഡിടി ഓഫീസുകളെയും അല്ലാത്തവര്‍ ബന്ധപ്പെട്ട കെഎസ്എഫ്ഇ ഓഫീസുകളെയും സമീപിക്കണമെന്ന് ചെയര്‍മാന്‍ കെ വരദരാജന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ സനില്‍ എന്നിവര്‍ അറിയിച്ചു.

ALSO READ: ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ മൃതദേഹം; നൂറിലധികം പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി

സംശയ നിവാരണത്തിനായി 9447798003, 9446006214 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News