വയനാടിന് കൈത്താങ്ങായി കെ എസ് കെ ടി യു; 65 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളിയൂണിയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 65 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ കൈമാറി. സംസ്ഥാന പ്രസിഡൻറ് ആനാവൂർ നാഗപ്പൻ, അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി വി ശിവദാസൻ എം പി, സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ എന്നിവർ പങ്കെടുത്തു. കെഎസ്കെടിയു യൂണിറ്റുകളിൽ നിന്ന് 50ലക്ഷം രൂപ ശേഖരിച്ച് നൽകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News