കാർ കെഎസ്ആർടിസി ബസിലിടിച്ചു; ബസിന്റെ ടയറുകൾ ഇളകിമാറി

KSRTC Accident

കൊല്ലം: കൊട്ടാരക്കരയിൽ കാർ നിയന്തരണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു. ബസിന്റെ ടയറുകൾ ഇളകിമാറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിന്നിലെ ടയറുകൾ ആക്സിൽ ഉൾപ്പെടെ വേർപ്പെട്ടുപോകുകയായിരുന്നു. എതിർദിശയിൽ നിന്നെത്തിയ കാർ ബസിന്റെ ടയറിന് അടുത്തായി ഇടിക്കുകയായിരുന്നു.

കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസിനായിരുന്നു അപകടം സംഭവിച്ചത്. കാർ ഓടിച്ചിരുന്ന ഇളമ്പൽ സ്വദേശി ഏബേൽ എറിക്കിന് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: കൊച്ചിയിലെ ബൈക്കപകടത്തില്‍ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

അതേസമയം, തൃപ്പൂണിത്തുറയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മരണം സുഹൃത്തുക്കളായ വയനാട് സ്വദേശി നിവേദിത, കൊല്ലം സ്വദേശി സുബിന്‍ എന്നിവരാണ് മരിച്ചത്. മാത്തൂര്‍ പാലത്തിന്റെ കൈവരിയില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.

ഇരുവരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News