സമരാനുഭവങ്ങള്‍ പകര്‍ന്നു നല്‍കി കെഎസ്ആര്‍ടി ഇഎ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് വിനോദ് സര്‍വീസില്‍ നിന്ന് വിരമിച്ചു. കോര്‍പറേഷന്‍ സംരക്ഷണത്തിനായുള്ള നിരവധി ത്യാഗനിര്‍ഭരമായ സമരങ്ങള്‍ നയിച്ചാണ് വിനോദിന്റെ പടിയിറക്കം. യുഡിഎഫ് ഭരണ കാലത്ത് എസ്മ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തി 14 ദിവസം ജയിലിലടച്ചു. പകപോക്കലിന്റെ ഭാഗമായി സസ്‌പെന്‍ഷന്‍ , കല്‍പ്പറ്റയിലേക്കുള്ള സ്ഥലംമാറ്റ നടപടികള്‍ക്കടക്കം ഇരയായി. ആറു ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ ജോലി നോക്കി. വൈക്കം ഡിപ്പോ സൂപ്രണ്ടായാണ് പടിയിറക്കം.
ALSO READ: കമ്മ്യൂണിറ്റികളില്‍ പുത്തന്‍ പരീക്ഷണം നടത്താന്‍ വാട്ട്‌സ്ആപ്പ്; ഗ്രൂപ്പ് സംഭാഷണങ്ങള്‍ക്ക് ഇനി ഇതും
ഡിവൈഎഫ്‌ഐയുടെ കടുത്തുരുത്തി ബ്ലോക്ക് ഭാരവാഹിയായിരിക്കെയാണ് ജോലിയിലെത്തിയത്. എണ്‍പതുകളുടെ അവസാന ഘട്ടത്തില്‍ എസ് എഫ്‌ഐ സംഘാടകനായി വിദ്യാര്‍ഥി സമരങ്ങളുടെയും ഭാഗമായി. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് പകപോക്കല്‍ സസ്‌പെന്‍ഷനും നേരിട്ടു. 1990ല്‍ ചീഫ് ഓഫീസിലായിരുന്നു നിയമനം. അസോസിയേഷന്‍ യൂണിറ്റ് ഭാരവാഹി മുതല്‍ സംസ്ഥാന നേതൃത്വം വരെയുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു.
ALSO READ: പെട്ടെന്നു കേടുവരില്ല, കുട്ടികള്‍ക്കും ഇഷ്ട വിഭവം; താരം ലെമണ്‍ റൈസ് തന്നെ
ചീഫ് ഓഫീസ്, വികാസ് ഭവന്‍, കോട്ടയം, കല്പറ്റ, പൊന്‍കുന്നം, കട്ടപ്പന, തിരുവല്ല, മൂവാറ്റുപുഴ തുടങ്ങിയ ഡിപ്പോകളിലും ജോലി നോക്കി. സംസ്ഥാന വോളി ബോള്‍ ടീം അംഗമായിരുന്നു. കോട്ടയം ഞീഴൂര്‍ സര്‍വീസ് സഹകണ ബാങ്ക് പ്രസിഡന്റായും 10 വര്‍ഷം പ്രവര്‍ത്തിച്ചു.
ഹൈസ്‌ക്കൂള്‍ അധ്യാപിക എസ് ഗീതയാണ് ഭാര്യ. മക്കള്‍: വി ഗൗരി ലക്ഷ്മി ( പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ) , പാര്‍വ്വതി വിനോദ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here