ബസ് ഇടിച്ച വിധവയായ സ്ത്രീയുടെ കൈ മുറിച്ചുമാറ്റിയെന്ന മാധ്യമ വാർത്തക്കെതിരെ കെഎസ്ആർടിസി രംഗത്ത്.’കെഎസ്ആർടിസി ബസ് ഇടിച്ച്’ വിധവയായ സ്ത്രീയുടെ കൈ മുറിച്ചുമാറ്റി എന്ന പ്രമുഖ പത്ര മാധ്യമത്തിൽ വന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണ് എന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
സ്കൂട്ടർ ബസിൻ്റെ പുറകിൽ വന്നിടിച്ച് മറിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് പറ്റുകയായിരുന്നുവെന്നും
സ്കൂട്ടർ യാത്രക്കാരിയെ നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി ബസ്സിൻ്റെ പുറകിൽ തട്ടി വീണതാണെന്ന് സ്കൂട്ടർ യാത്രക്കാരി പൊലീസിനെ അറിയച്ചതിനെത്തുടർന്ന് പൊലീസ് ആവശ്യപ്പെടുന്ന സമയം കെഎസ്ആർടിസി വാഹനം ഹാജരാക്കണം എന്ന നിർദ്ദേശം അനുസരിച്ച് സർവ്വീസ് തുടരുകയുമായിരുന്നുവെന്നും കെഎസ്ആർടിസി അറിയിച്ചു.
മറിച്ചുള്ള പ്രചരണങ്ങളും വാർത്തകളും തികച്ചും വസ്തുതാ വിരുദ്ധമാണെന്നും അവർ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ ആയിരുന്നു കെഎസ്ആർടിസിയുടെ പ്രതികരണം.
കെഎസ്ആർടിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here