ഒരിക്കൽ കൂടി ആംബുലൻസ് ആയി മാറി കെഎസ്ആർടിസി ബസ്. ബസ് യാത്രയ്ക്കിടെ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കെഎസ്ആർടിസി ബസിൽ തന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചത്. പത്തനാപുരം മാനന്തവാടി സൂപ്പർ ഫാസ്റ്റ് ബസ് തിരുവല്ല പുല്ലാട് എത്തിയപ്പോഴാണ് വിദ്യാർത്ഥിനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.
പത്തനാപുരം മാനന്തവാടി സൂപ്പർഫാസ്റ്റ് ബസ് തിരുവല്ല പുല്ലാട് എത്തിയപ്പോഴാണ് യാത്രക്കാരിയായ നഴ്സിംഗ് വിദ്യാർത്ഥി ബോധ രഹിതയായത്. ഉടൻതന്നെ ബസിൽ ഒപ്പം സഞ്ചരിച്ചിരുന്ന സഹപാഠികൾ പ്രാഥമിക ശുശ്രൂഷ നൽകി. എന്നാൽ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതോടെയാണ് ഡ്രൈവർ സലിക്കുട്ടനും കണ്ടക്ടർ മോഹനകുമാറും കെഎസ്ആർടിസിയെ ആംബുലൻസ് ആക്കി മാറ്റിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർത്ഥിയുമായി കെഎസ്ആർടിസി പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിയത്. പുഷ്പഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാദർ തോമസ് പരിയാരത്തിന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ചു. ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ എബ്രഹാം വർഗീസ്, ഡോ മാത്യു പുളിക്കൻ തുടങ്ങിയവർ പങ്കെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here