കാക്കി യൂണിഫോമിലേക്ക് മാറാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഡ്രൈവര്‍മാരുടെയും കണ്ടക്ടറുടെയും നീല യൂണിഫോമുകള്‍ക്ക് പകരം ഇനി കാക്കി യൂണിഫോമുകളാകും. മെക്കാനിക്കല്‍ വിഭാഗം നീല യൂണിഫോമിലേക്ക് മാറും. യൂണിഫോമുകളുടെ വിതരണോദ്ഘാടനം ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വഹിച്ചു. യൂണിഫോമിനൊപ്പം നെയിം ബോര്‍ഡുമുണ്ടാകും.
ALSO READ:സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമം; ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
2015ലാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം കാക്കിയില്‍ നിന്ന് മാറ്റി, നീലയാക്കിയത്. കണ്ടക്ടര്‍/ഡ്രൈവര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്ക് കാക്കി പാന്റ്സും കാക്കി ഹാഫ് കൈ ഷര്‍ട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടര്‍ക്ക് കാക്കി ചുരിദാറും ഓഫര്‍കോട്ടും. പുതിയ യൂണിഫോമില്‍ നെയിം പ്ലേറ്റോ പെന്‍നമ്പരോ ഉണ്ടാകുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.
ALSO READ:കോടികളുടെ ആമ്പർ ഗ്രീസ് ഇടപാട്: തട്ടിക്കൊണ്ട് പോയ യുവാക്കളെ മോചിപ്പിച്ച് പൊലീസ്, ഏഴു പേർ അറസ്റ്റിൽ
ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നിടത്ത് കെഎസ്ആര്‍ടിസി സ്റ്റേ ബസുകള്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ന്യൂസ് ലെറ്റര്‍ ആനവണ്ടി ഡോട്ട് കോമിന്റെ പുതിയ പതിപ്പ് ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here