എളുപ്പം ബുക്കാക്കാം, മുഖം മിനുക്കി കെഎസ്ആർടിസി ആപ്പും വെബ്സൈറ്റും; അറിയാം പുതിയ മാറ്റങ്ങൾ

KSRTC booking app and website

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി അപ്ഗ്രേഡ് ചെയ്തു. ഓൺലൈൻ റിസർവേഷൻ ആപ്പിനും വെബ്സൈറ്റിനും പുതിയ ഔട്ട്ലുക്കും ഡിസൈനും നൽകിയാണ് അപ്ഗ്രേഡ് ചെയ്തത്.

Also Read: 14 കാരൻ അച്ഛന്റെ കട തുറക്കാനെത്തിയപ്പോൾ ജോലിക്കാരൻ പീഡിപ്പിച്ചു; 55 കാരന് 20 വർഷം തടവും പിഴയും

അറിയാം ആപ്പിലും വെബ്സൈറ്റിലും വന്ന പ്രധാന മാറ്റങ്ങൾ

  • തീയതി തിരഞ്ഞെടുക്കുന്നതിൽ ലളിതമായ നൂതന സംവിധാനം ഏര്‍പ്പെടുത്തി
  • ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തില്‍ കണ്ടെത്താൻ കഴിയുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്
  • ബോര്‍ഡിംഗ് പോയിന്‍റുകള്‍, ഡ്രോപ്പിംഗ് പോയിന്‍റുകള്‍, ഏതൊക്കെ നഗരങ്ങള്‍ വഴിയാണ് എന്നുള്ള യാത്രാ വിവരങ്ങളും റദ്ദാക്കല്‍ നയവും ഓപ്ഷനുകള്‍ ഉപയോഗിച്ച് വേഗത്തില്‍ അറിയാനാകും.
  • ഓപ്ഷനുകള്‍ വളരെ വേഗത്തില്‍ കണ്ടെത്താൻ സാധിക്കും.
  • വിശദമായ ബോര്‍ഡിംഗ് & ഡ്രോപ്പിംഗ് പോയിന്‍റുകള്‍
  • ഏതൊക്കെ നഗരങ്ങള്‍ വഴിയാണ് യാത്ര എന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: ഞെട്ടിക്കുന്ന ക്രൂരത; ചുണ്ടുകളും പല്ലുകളും നീക്കം ചെയ്ത് സൂര്യപ്രകാശം കടക്കാത്ത മുറിയിൽ 4 വർഷം യുവതിയെ ലൈംഗികയടിമയാക്കി തടവിലിട്ടു

യാത്രക്കാർക്ക് ഇനി യാതൊരു വിധവുമുള്ള ആശയക്കുഴപ്പവുമില്ലാതെ ലളിതമായി ഇനി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
https://www.onlineksrtcswift.com/ എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News