നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ അവസരമൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍

ഓഗസ്റ്റ് 10 ന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രുട്രോഫി വളളം കളി കാണുവാൻ പ്രേത്യക സർവീസുമായി കെ എസ് ആർ ടി സി. എല്ലാ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്കായിട്ടാണ് ഈ സർവീസ്.കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ഒരുക്കി ഓളപ്പരപ്പിലെ ഒളിംമ്പിക്സിന് ആവേശം കൂട്ടുവാന്‍ കെ എസ് ആർ ടി സി വിപുലമായ സൗകര്യങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ: മാന്നാറിലെ കൊലപാതകം; ആലുവയിലെ വിവിധ ഇടങ്ങളിൽ യാത്ര ചെയ്തു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

വളളംകളിയുടെ ടിക്കറ്റ് ഉൾപ്പെടെയാണ് വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സുകൾ ഒരുക്കി ട്രിപ്പുകൾ ക്രമീകരിച്ചാണ് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കുകളും കെ എസ് ആർ ടി സി പങ്കുവെച്ചു.

കഴിഞ്ഞ വർഷങ്ങളിൽ കെ.എസ്.ആർ.ടി.സി വഴിയുള്ള ടിക്കറ്റ്‌ വിൽപ്പനയ്ക്ക്‌ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്രാവശ്യം കൂടുതൽ ബസുകൾ എത്തിച്ചേരുന്നതിനൊപ്പം കൂടുതൽ ജില്ലകളിൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി.
ഇതിനായി +919846475874 നമ്പറിൽ ബന്ധപ്പെടാം.

ALSO READ: ഗുഡ്‌സ് ഓട്ടോയിലെ വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് പാന്‍മസാല കടത്ത്; മണ്ണാര്‍ക്കാട് 2 പേര്‍ പൊലീസ് പിടിയില്‍

കെ എസ് ആർ ടി സിയുടെ പോസ്റ്റ് 
എല്ലാ ജില്ലകളില് നിന്നുള്ള വള്ളംകളി പ്രേമികൾക്കായി ഓഗസ്റ്റ് 10 ന് പുന്നമടക്കായലില് നടക്കുന്ന നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്ത് ആലപ്പുഴ കായല് ജലോത്സവത്തിന് പങ്കെടുക്കാം.
കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും ചാര്ട്ടേഡ് ട്രിപ്പുകള് ഒരുക്കി ഓളപ്പരപ്പിലെ ഒളിംമ്പിക്സിന് ആവേശം കൂട്ടുവാന് കെ എസ് ആർ ടി സി വിപുലമായ സൗകര്യങ്ങള് ഏര്പ്പെടുത്തുന്നുണ്ട്.
വളളംകളിയുടെ ടിക്കറ്റ് ഉൾപ്പെടെയാണ് വിവിധ ജില്ലകളില് നിന്നും ആവശ്യാനുസരണം ചാര്ട്ടേഡ് ബസ്സുകൾ ഒരുക്കി ട്രിപ്പുകൾ ക്രമീകരിച്ചാണ് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ടിക്കറ്റ് നിരക്കുകള്
1. ടൂറിസ്റ്റ് ഗോള്ഡ്
(നെഹ്രു പവലിയന്)
RS 3000/-
2. ടൂറിസ്റ്റ് സില്വര്
(നെഹ്രു പവലിയന്)
RS 2500/-
3. റോസ് കോര്ണര്
(ചെയര്)
RS 1000/-
4. വിക്ടറി ലെയ്ന്
(വുഡന് ഗാലറി)
RS 500/- തുടങ്ങിയവ..
കഴിഞ്ഞ വർഷങ്ങളിൽ കെ.എസ്.ആ
ർ.ടി.സി വഴിയുള്ള ടിക്കറ്റ്‌വിൽപ്പനയ്ക്ക്‌
മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്രാവശ്യം കൂടുതൽബസുകൾ എത്തിച്ചേരുന്നതിനൊപ്പം കൂടുതൽ ജില്ലകളിൽ ടിക്കറ്റ് വിൽപ്പനയ്ക്കുള്ള സംവിധാനവും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ആർ ടി സി.
വളളംകളി പ്രേമികള്ക്കും,വിവിധ ക്ളബ്ബുകളും,വിവിധ നിരക്കിലുളള ടിക്കറ്റുകള്ക്കും, ചാര്ട്ടേഡ് ബസ്സ് സംവിധാനം ഒരുക്കുവാനും ബന്ധപ്പെടേണ്ട നമ്പർ
ഫോൺ:-+919846475874
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News