പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു

പമ്പയില്‍ കെഎസ്ആര്‍ടിസി ബസ്സിന് വീണ്ടും തീപിടിച്ചു. പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം. ഹില്യൂവില്‍ നിന്നും ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്.

Also Read: പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ

ഡ്രൈവറും കണ്ടക്ടറും അപകട സമയത് വാഹനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകള്‍ ഇല്ല. അഗ്‌നിരക്ഷാസേനെ എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്ന് നിഗമനം. കഴിഞ്ഞദിവസവും സമാനരീതിയില്‍ ഇതേ സ്ഥലത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News