തൃശൂർ ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീ പിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോയിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഗുരുവായൂർ ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ തന്നെ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നിരുന്നു.

Also Read: കുർബാന തർക്കം സമവായത്തിലേക്ക്; സിനഡ് നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി

മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴേക്കും തീ ആളിക്കത്തി. എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപത്തെ കടകളില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണക്കാൻ കഴിഞ്ഞു. യാത്രക്കാരെ പിന്നീട് മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു.

Also Read: 15 വർഷം മുൻപ് മാന്നാറിൽ നിന്ന് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം; 4 പേർ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News