നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 10 പേര്‍ക്ക് പരിക്ക്. ചങ്ങനാശേരി എസ് ബി കോളേജിന് സമീപമാണ് അപകടം നടന്നത്. മൂന്ന് യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:വയനാട്ടില്‍ കാട്ടാന ആക്രമിച്ച കുറുവ ദ്വീപ് ജീവനക്കാരന്‍ മരിച്ചു

വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ലുത്തകര്‍ന്നു. ഈ മേഖലയില്‍ വഴിയരികില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.

ALSO READ:മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും വീല്‍ചെയര്‍ കിട്ടിയില്ല, 80കാരന്‍ മുംബൈ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News