അടൂരിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

ACCIDENT

അടൂർ വടക്കേടത്ത് കാവിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും  പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസ്സും കൊട്ടാരക്കര ഭാഗത്ത് നിന്നും കോട്ടയത്തേക്ക് പോയ പിക്കപ്പ് വാനുമാണ്  അപകടത്തിൽപ്പെട്ടത്.  അപകടത്തിൽ പിക്കപ്പ് വാനിൽ ഉണ്ടായിരുന്നവർക്കും ബസ്സിലെ ചില യാത്രക്കാർക്കും പരിക്കുണ്ട്.

ALSO READ; ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന കൊല്ലം അഞ്ചൽ സ്വദേശികളായ ഡ്രൈവർ വിജയൻ, കൂടെയുണ്ടായിരുന്ന അജയൻ എന്നിവർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായി. ബസ് യാത്രക്കാരായ തൃശ്ശൂർ സ്വദേശി ഇവഞ്ചിക, കല്ലറ സ്വദേശി പ്രീതി മകൾ ഭദ്ര, കേശവദാസപുരം സ്വദേശി കനി (55),  പുതുശ്ശേരി ഭാഗം സ്വദേശി തോമസ്, മാവേലിക്കര സ്വദേശിനി  ശിവാനി , ഒറീസ സ്വദേശിനി പൂനം (18) എന്നിവർക്കാണ് പരിക്ക് പറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News