ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് കെ എസ് ആർ ടി സി ബസ് ഇടിച്ചു കയറി

പത്തനംതിട്ട പറന്തലിൽ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് കെ എസ് ആർ ടി സി ബസ് ഇടിച്ചു കയറി. നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് 5 ഓട്ടോറിക്ഷകൾ ഇടിച്ചു തകർന്നു. പറന്തൽ ജംഗ്ഷനിൽ ഓട്ടോറിക്ഷാ സ്റ്റാന്റിൽ പാർക്ക് ചെയ്തിരുന്ന ഓട്ടേറിക്ഷകളിലേക്ക് ആണ് ബസ് ഇടിച്ചു കയറിയത്.

also read; ‘പാപ്പു എന്റെ മകളാണെന്നുള്ള ഒറ്റ ബന്ധമേ അമൃതയുമായുള്ളൂ, ബാക്കിയെല്ലാം അവരവരുടെ കാര്യങ്ങള്‍’: ബാല

ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരായ പറന്തൽ മുല്ലശ്ശേരിൽ കൃഷ്ണകുമാർ (45), പറന്തൽ അനിൽ കോട്ടേജിൽ അശോകൻ (50), പറന്തൽ പാലത്തടത്തിൽ സജി മോൻ (29) എന്നിവർക്ക് പരുക്കേറ്റു. ഇവരെ അടൂർ താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു.

also read; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുതന്നെ എന്ന് കെ സുധാകരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News