കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല സെക്ഷന്‍ ഓഫീസര്‍ അറസ്റ്റിൽ. അങ്കമാലി വേങ്ങൂർ സ്വദേശി റെജി(51) ആണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്.

ALSO READ: ‘അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു നീങ്ങുന്നു’; കളമശ്ശേരി സ്ഫോടന സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി

രാവിലെ 11 മണിയോടെയാണ് സംഭവം. തൃശൂർ-കോഴിക്കോട് കെഎസ്ആർടിസി ബസിൽ വെച്ചാണ് 28 കാരി ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ സമീപത്ത് നിൽക്കുകയായിരുന്ന ഇയാൾ പലതലവണ സ്പർശിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്നാണ് യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. ബസ് മലപ്പുറം കുറ്റിപ്പുറത്ത് എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: വിദ്വേഷ പ്രചാരണം നടത്തിയ രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണം: എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News