കെഎസ്ആര്‍ടിസിയുടെ പുതുവര്‍ഷ സമ്മാനം,തലസ്ഥാനത്ത് ഇനി ഈ ‘ആനവണ്ടി’

തിരുവന്തപുരത്തും ഇനി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്.ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് കെഎസ്ആര്‍ടിസി വാങ്ങിയത്. മുംബൈ നഗരം കഴിഞ്ഞാല്‍ ഇനി തിരുവനന്തപുരമാകും ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുള്ള നഗരം. കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ നാലു കോടി ചെലവാക്കിയാണ് ലെയ്ലന്‍ഡ് കമ്പനിയുടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ വാങ്ങിയത്. ജനുവരിയില്‍ ഇലക്ട്രിക് ഡബിള്‍ ഡക്കറിന്റെ സര്‍വീസ് തുടങ്ങും. സാധാരണ ഡബിള്‍ ഡക്കര്‍ ബസ് നഗരത്തില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ALSO READഭൂമി കുഴിച്ചു കുഴിച്ചു പോകാം… എവിടെത്തും? ദാ… ഇവിടെ…!

കേന്ദ്രസര്‍ക്കാരിന്റെ തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതിയില്‍ വരുന്ന 113 ഇലക്ട്രിക് ബസുകളില്‍ ലഭിക്കാനുള്ള 50 ഇലക്ട്രിക് ബസുകള്‍ ഡിസംബര്‍ അവസാനത്തോടെ എത്തിച്ചേരും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 50 ഇലക്ട്രിക് ബസുകളും സ്മാര്‍ട്‌സിറ്റി പദ്ധതി ബസുകളുമായി 163 ഇലക്ട്രിക് ബസുകള്‍ ഇതോടെ തലസ്ഥാന നഗരത്തില്‍ ഓടും. നഗര യാത്രയ്ക്ക് 10 രൂപ മാത്രം ഈടാക്കുന്ന ഇലക്ട്രിക് ബസ് സര്‍വീസുകള്‍ ലാഭത്തിലാണ്.

ALSO READദേശീയ ഡിജിറ്റല്‍ 
ട്രാന്‍സ്‌ഫോര്‍മേഷന്‍ 
പുരസ്കാരം; ആരോഗ്യമേഖലയ്ക്ക് മറ്റൊരു പൊൻതൂവൽ

നഷ്ടത്തിലായിപ്പോയ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം രംഗത്തേക്കെത്തിയപ്പോള്‍ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി കോടികളുടെ വരുമാനം നേടി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ജൈത്രയാത്ര തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News