കെഎസ്ആർടിസി സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പ് നിർവ്വഹിക്കും; ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച നടത്തി

കെഎസ്ആര്‍ടിസിയിലെ സിവില്‍ വർക്കുകൾ പിഡബ്ല്യുഡി വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച നടത്തി. പിഡബ്ല്യുഡി സെക്രട്ടറി, കെഎസ്ആര്‍ടിസി സിഎംഡി, പിഡബ്ല്യുഡി ചീഫ് എഞ്ചിനീയര്‍, ജനറല്‍ മാനേജര്‍ (പ്രോജക്ട്സ്), പിഡബ്ല്യുഡിയിലെയും, കെഎസ്ആര്‍ടിസിയിലെയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ALSO READ: ‘പ്രവാസികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം, ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള കപ്പൽ ഗതാഗതം പരിഗണനയിൽ’: മുഖ്യമന്ത്രി

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകൾ ഇനിമുതൽ പി.ഡബ്ല്യു.ഡി. വഴി സ്മാര്‍ട്ട് ബസ് ടെര്‍മിനല്‍ ആയി നിർമ്മിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ മരാമത്ത് പണികളും എംഎൽഎ ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ച് പുതുതായി ആരംഭിക്കുന്നതും ഉദ്ദേശിക്കുന്നതുമായ പ്രവർത്തികളും പിഡബ്ല്യുഡി മുഖേന ചെയ്യാന്‍ തീരുമാനിച്ചു.

ALSO READ: നിങ്ങൾ ആരെയാണ് ബഹിഷ്കരിക്കാൻ ശ്രമിക്കുന്നത്? ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം

കെഎസ്ആര്‍ടിസി ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികൾക്കായി ചർച്ച നടത്തി നടപ്പിലാക്കുന്നതാണെന്ന് യോഗത്തിൽ തീരുമാനം ഉണ്ടായി. പി ഡബ്ല്യു ഡിക്ക് നൽകുന്ന പ്രവർത്തികളും ടൂറിസം രംഗത്തെ പദ്ധതികളും ഓരോ മൂന്നുമാസം കൂടുമ്പോഴും ഗതാഗത വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തിൽ അവലോകനം ചെയ്യുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News