കുഴഞ്ഞുവീണ യാത്രക്കാരിക്ക് കരുതലായി ബസ് ജീവനക്കാരുടെയും സഹയാത്രികരുടെയും കരുതല്‍

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കി കണ്ടക്ടറും ഡ്രൈവറും. യാത്രക്കാരുമായി ബസ് ഉടനടി ആശുപത്രിയിലേക്ക് തിരിച്ചു. യുവതിയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കി.

ALSO READ നിങ്ങളുടെ മുടി നരയ്ക്കുന്നുണ്ടോ ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

അടുത്തുള്ള രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. ആംബുലന്‍സ് വിളിച്ചെങ്കിലും അവരും എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസ് ആബുലന്‍സായി മാറിയത്.അരൂക്കുറ്റി വടുതലയില്‍ നിന്നും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ലേക്ക് പോവുകയായിരുന്ന ഹസീനയാണ് ബസില്‍ കുഴഞ്ഞുവീണത്.

ALSO READ‘പച്ചക്കള്ളം പടച്ചുവിട്ട് സംഘപരിവാർ’, കിരീടം തട്ടിയിട്ടത് കൈരളി ക്യാമറാമാനെന്ന് വ്യാജ ആരോപണം; പൊളിച്ചടുക്കി കൈരളി ന്യൂസ്

രാവിലെ 8.30 ഓടെ അരൂര്‍ പള്ളിക്ക് സമീപം ബസ് എത്തിയപ്പോഴാണ് ഹസീന കുഴഞ്ഞുവീണത്.ഉടന്‍ തന്നെ് അടുത്തുണ്ടായിരുന്ന യാത്രക്കാര്‍ കണ്ടക്ടറെ വിവരം അറിയിക്കുകയും യുവതിക്ക് പ്രാഥമിക ശ്രുശൂഷകള്‍ നല്‍കുകയും ചെയ്തു. ഈ സമയം ഡ്രൈവര്‍ തൊട്ടടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് വാഹനം എത്തിക്കുകയായിരുന്നു. ബസിലെ മറ്റു യാത്രക്കാരും ഇതിനോട് പൂര്‍ണമായി സഹകരിച്ചെന്ന് ഡ്രൈവര്‍ സജിമോനും കണ്ടക്ടര്‍ കലവൂര്‍ സ്വദേശി സി പി മിനിമോളും പറഞ്ഞു.യുവതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നുമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News