ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസിലാണ് യാത്രക്കാരന്‍ കുഴഞ്ഞുവീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി വിതുരയിലേക്ക് മടങ്ങുന്നതിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീഴുന്നത് കണ്ടക്ടര്‍ പ്രശാന്ത് ആണ് കണ്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുകയറ്റിയാണ് യാത്രക്കാരനെ രക്ഷിച്ചത്. ബാഗിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. യാത്രക്കാരന് വിദഗ്ദ ചികിത്സ ഉറപ്പാക്കി. ജി സ്റ്റീഫന്‍ എംഎല്‍എയാണ് ഉറവ വറ്റാത്ത ഈ നന്മ പുറംലോകത്തെ അറിയിച്ചത്.
മനുഷ്യര്‍ എന്തൊരു പദമാണത്. വിതുര കെ എസ് ആര്‍ ടി സി ഡിപ്പോയിലെ RPA 40 ആം നമ്പര്‍ ബസ്സ് ,കഴിഞ്ഞ വെള്ളിയാഴ്ചയും രാവിലെ 07.30 ന് പതിവ് പോലെ സ്റ്റാന്‍ഡില്‍ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്ക് പുറപ്പെട്ടു.08.50 മെഡിക്കല്‍ കോളേജില്‍ എത്തി 09 മണിയ്ക്ക് തിരികെ വിതുരയിലേയ്ക്ക് മടങ്ങാന്‍ തുടങ്ങി. ബസ്സ് പുറപ്പെട്ട് ജി ജി ഹോസ്പിറ്റല്‍ സിഗ്‌നലിന് സമീപം എത്തുമ്പോഴാണ് മുന്നിലിരൂന്ന ഒരു യാത്രക്കാരന്‍ ബോധരഹിതനായി കുഴഞ് വീഴുന്നത് കണ്ടക്ടര്‍ പ്രശാന്ത് കാണുന്നത്. ഒരു നിമിഷം വൈകാതെ ഡ്രൈവര്‍ സാജു , ഉടന്‍ തന്നെ ബസ്സ് അടുത്തുള്ള കോസ്‌മോ ഹോസ്പിറ്റലിലേയ്ക്ക് ഓടിച്ച് കയറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യാത്രക്കാരന് വിദഗ്ദ ചികിത്സ ഉറപ്പാക്കി, ബാഗിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. അവര്‍ എത്തുന്നത് വരെ അവിടെ തുടര്‍ന്നു. തുടര്‍ന്ന് യാത്രക്കാരന്റെ നില ത്യപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷം ബസ്സ് വിതുരയ്ക്ക് മടങ്ങി.
ഒരു നിമിഷം പോലെ വൈകാതെ അവര്‍ ചെയ്ത പ്രവര്‍ത്തിയിലൂടെ രക്ഷിച്ചെടുത്തത് ഒരു മനുഷ്യ ജീവനെ ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ആയിരുന്നു.
ഡ്രൈവര്‍ സാജു സി പി ഐ എം തോളിക്കോട് ലോക്കല്‍ കമ്മിറ്റി അംഗമാണ്. കണ്ടക്ടര്‍ പ്രശാന്ത് സി പി ഐ എം മുന്‍ കല്ലാര്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ പാര്‍ട്ടി അംഗവും..
ഇരുവരേയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. ഒപ്പം സമയമില്ല എന്ന് പറയുന്ന ലോകത്ത്, ഒരു മനുഷ്യന് വേണ്ടി തങ്ങളുടെ തിരക്കുകള്‍ മാറ്റി വെച്ച യാത്രക്കാരേയും..
ഉറവ വറ്റാത്ത നന്മ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here