താമരശേരി ചുരത്തിലെ അപകട യാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

drivers licesence suspended

കോഴിക്കോട് താമരശേരി ചുരത്തിലൂടി മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ അപകട യാത്രയിൽ ആർടിഒ നടപടിയെടുത്തു. ഡ്രൈവർ കോഴിക്കോട് സ്വദേശി റാഫിഖിന്‍റെ ലൈസൻസ് 3 മാസത്തേക്ക് റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒയുടേതാണ് നടപടി.
5 ദിവസത്തെ റോഡ് സുരക്ഷാ ക്ലാസിൽ ഡ്രൈവർ പങ്കെടുക്കാനും നിർദേശമുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ഇയാൾ കെഎസ്ആർടിസി ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. അപകടം പതിവായ താമരശ്ശേരി ചുരത്തിലൂടെയുള്ള സാഹസികയാത്ര പൊതുജനങ്ങളുടെ കനത്ത പ്രതിഷേധം വരുത്തി വച്ചിരുന്നു.

ALSO READ; കോൺഗ്രസിലെ ആഭ്യന്തര പോരിൽ ഒളിയമ്പുമായി രമേശ് ചെന്നിത്തല, പുന.സംഘടനയിൽ ചർച്ച നടന്നിട്ടില്ല, യുവ നേതാക്കൾക്കൊപ്പം മുതിർന്നവരെയും പരിഗണിക്കണം

കൽപ്പറ്റയിൽ നിന്ന് യാത്ര ആരംഭിച്ചത് മുതൽ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഫോൺ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ലെന്നും പറയുന്നു. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്.

News Summery: A KSRTC bus driver’s license has been canceled for three months after he was caught talking on his mobile phone while driving through Kozhikode’s Tamarassery Pass. The incident sparked outrage and led to an official investigation

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News