എസ് സി, എസ് ടി വിദ്യാർത്ഥികൾക്ക് സൗജന്യ പഠനത്തിന് സൗകര്യം; കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ യാഥാർഥ്യമായി

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ യാഥാർഥ്യമായി. ഇതോടെ സ്വകാര്യ സ്ഥാപനങ്ങളെകാൾ ചുരുങ്ങയ ചിലവിൽ ഡ്രൈവിംഗ് പഠിക്കാൻ കഴിയും.ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ, ഹെവി വാഹനങ്ങൾക്ക് 9000 രൂപ, കാറും ഇരുചക്ര വാഹനവും ചേർത്ത് 11000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

Also read:നെറ്റ് പരീക്ഷയെ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടന്നത്: എം വിജിൻ എംഎൽഎ

എസ് സി, എസ് ടി വിദ്യാർത്ഥികൾക്ക് സൗജന്യ പഠനത്തിന് സൗകര്യം ഒരുക്കും. ഇതിനായി റിപ്പോർട് സമർപ്പിക്കാൻ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also read:കോട്ടയത്തെ ആകാശപാത പൂർത്തിയാക്കാനാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ഭാവിയിൽ പൊളിച്ചുമാറ്റേണ്ടി വരുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ

അതേസമയം, ഡ്രൈവിംഗ് സ്കൂളുകാർക്ക് മുഖ്യമന്ത്രിയുടെ വിമർശനം. പരിശീലനത്തിന് ചേരുന്നയാൾക്ക് എങ്ങനെയെങ്കിലും ലൈസൻസ് എടുത്തു കൊടുക്കുക എന്നതല്ല ഡ്രൈവിംഗ് സ്കൂളുകളുടെ ചുമതല. നല്ല രീതിയിൽ വാഹനം കൈകാര്യം ചെയ്യുന്നതിനുള്ള ബോധവൽക്കരണം നൽകുന്നതും അവരുടെ ചുമതലയാണ്. ഇത് അർഹിക്കുന്ന ഗൗരവത്തോടെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ ഏറ്റെടുക്കും. കാലങ്ങളായി തുടർന്നുവരുന്ന ഡ്രൈവിംഗ് ടെസ്റ്റിലെ ന്യൂനതകൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News