കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒന്നാം തിയതി തന്നെ നൽകും, ആശങ്ക വേണ്ടെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. യാത്രക്കാരോട് കെഎസ്ആർടിസി ജീവനക്കാർ സ്നേഹത്തോടെ പെരുമാറണമെന്നും നിർദ്ദേശങ്ങൾ പിന്തുടരണമെന്നും മന്ത്രി. വരുമാന വർദ്ധനവിനും ശമ്പള വർദ്ധനവിനും ഇത് സഹായകമാകും. ബസ്സിലെ യാത്രക്കാരോട് മര്യാദയ്ക്ക് സംസാരിക്കണം, യാത്രക്കാരോട് അനാവശ്യ ചോദ്യം വേണ്ട, യാത്രക്കാരുടെ ബന്ധം ചോദിച്ചറിയേണ്ട ആവശ്യമില്ല എന്നും മന്ത്രിയുടെ നിർദ്ദേശം.

Also Read; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യാപേക്ഷ; ഇഡിയോട് വിശദീകരണം തേടി ജാർഖണ്ഡ് ഹൈക്കോടതി

ജീവനക്കാർ മദ്യപിച്ച് ജോലിക്ക് കയറരുത്. രാത്രി 8 മണിക്ക് ശേഷം സൂപ്പർ ഫാസ്റ്റും അതിനു താഴോട്ടുള്ള ബസ്സുകളും സ്ത്രീകൾക്ക് നിർത്തി കൊടുക്കണം. യാത്രക്കാരോടുള്ള നിർബന്ധ ബുദ്ധി ഉപേക്ഷിക്കണം. കൃത്യസമയത്ത് ബസ് പുറപ്പെടുകയും തിരിച്ചെത്തുകയും വേണം. കെഎസ്ആർടിസി ബസുകൾ തന്നെ സമയം പാലിക്കാതെ ഒരേ റൂട്ടിൽ ഒരുമിച്ച് എത്തുന്ന സ്ഥിതി ഉണ്ടായാൽ റിപ്പോർട്ട്‌ ചെയ്യണം. ഇത് സൂക്ഷ്മമായി പരിശോധിക്കാൻ ഹൈടെക് ടെക്നോളജി സംവിധാനം 6 മാസത്തിനകം നിലവിൽ വരുമെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.

Also Read; നെടുമ്പാശ്ശേരിയിലെ അവയവക്കടത്ത്; കേസിലെ മുഖ്യകണ്ണി മധുവിനെയും കൂട്ടാളികളെയും പിടികൂടാൻ ഊർജിത നീക്കങ്ങളുമായി പൊലീസ്‌

വൃദ്ധജനങ്ങളോട് മാന്യമായി പെരുമാറണമെന്നും, മദ്യപിച്ച് ജോലിക്ക് വരരുതെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് നിർദ്ദേശം. ശമ്പളത്തിൽ ഒരു ആശങ്കയും വേണ്ടെന്നും, ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News