വാട്ടർ മെട്രോ സർവീസ് ഉപയോഗിക്കുന്ന യാത്രക്കാർക്കായി കെഎസ്ആർടിസി ഫീഡർ സർവീസുകൾ ആരംഭിക്കും. കാക്കനാട് ചിറ്റേത്തുകര വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് രാവിലെ 7.45 മുതൽ ഇൻഫോപാർക്കിലേക്കും 9.45 മുതൽ സിവിൽ സ്റ്റേഷനിലേക്കും തുടർന്ന് കാക്കനാടേക്കുമായിരിക്കും സർവീസ്. മെട്രോ ബോട്ടിന്റെ സമയത്തിന് അനുബന്ധമായിട്ടായിരിക്കും കെഎസ്ആർടിസി സർവീസുകൾ നടത്തുക. ഓരോ 25 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തും.
ബസിന്റെ സമയക്രമം ഇങ്ങനെ
ഇന്നാണ് കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസ് ആരംഭിച്ചത്. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നുമാണ് ബോട്ട് സർവീസ് ആരംഭിച്ചത്. നാളെ വെെറ്റില-കാക്കനാട് റൂട്ടിലും സർവീസ് ആരംഭിക്കും. ഓരോ 15 മിനുട്ടിലും ബോട്ട് സർവീസ് ഉണ്ടാകും.
20 രൂപയാണ് ഹൈക്കോടതി-വൈപ്പിൻ റൂട്ടിലെ ടിക്കറ്റ് നിരക്ക്. 40 രൂപയാണ് കൂടിയ നിരക്ക്. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിട്ടുള്ളത്. പ്രാരംഭ ഘട്ടത്തിൽ നൂറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന എട്ടു ബോട്ടുകളാണ് നിലവിൽ കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here