സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വലിയ ശ്രമങ്ങളാണ് കെഎസ്ആര്‍ടിസി നടത്തി വരുന്നത്. ഇതിനിടെയാണ് സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിടുന്നത്. എന്നാല്‍ ഇപ്പോള്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.
ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന്റെ അവകാശം ഇല്ലാതെയാക്കുന്നു എന്ന് കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് സൃഷ്ടിക്കുന്നത് വലിയ തിരിച്ചടിയാണെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here