കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്ക്: മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും. ഡിപ്പോകൾ ലാഭകരമാണെന്നും മന്ത്രി പറഞ്ഞു.

Also Read: മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ഇതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട്.

മദ്യപിച്ചുകൊണ്ട് ബസ് ഓടിക്കാൻ പാടില്ല എന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇതോടെ അപകട നിരക്കും മരണ നിരക്കും കുറഞ്ഞു. തൃശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഡ്രൈവർ ബസിടിച്ചു കയറ്റുകയുണ്ടായി. പ്രതിമ വട്ടംചാടിയതല്ലല്ലോ. അശ്രദ്ധമായി വണ്ടി ഓടിക്കുന്നത് കൊണ്ടാണ് റോഡപകടം ഉണ്ടാകുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും അവരവരുടെ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും; മുന്നറിയിപ്പ്

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പമല്ല. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചിരുന്നു. ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News