താഴ്ന്ന ശ്രേണിയിൽ പെട്ട ബസ്സുകൾ ഉയർന്ന ശ്രേണിയിലെ ബസ്സുകളെ ഓവർടേക്ക് ചെയ്യരുത് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കെഎസ്ആർടിസി

KSRTC

താഴ്ന്ന ശ്രേണിയിൽ പെട്ട ബസ്സുകൾ ഉയർന്ന ശ്രേണിയിലെ ബസ്സുകളെ ഓവർടേക്ക് ചെയ്യരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ച് കെഎസ്ആർടിസി. സുരക്ഷിതമായും കൃത്യസമയത്തും നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തുന്നതിനായാണ് ഉയർന്ന ശ്രേണിയിൽ പെട്ട ബസ്സുകളെ കൂടിയ ടിക്കറ്റ് നിരക്ക് നൽകി യാത്രയ്ക്കായി പൊതുജനങ്ങൾ തെരഞ്ഞെടുക്കുന്നത്. എന്നാൽ ചില അവസരങ്ങളിലെങ്കിലും താഴ്ന്ന ശ്രേണിയിൽ പെട്ട ബസ്സുകൾ മിന്നൽ അടക്കമുള്ള ഉയർന്ന ശ്രേണിയിൽ പെട്ട ബസ്സുകൾക്ക് സൈഡ് നൽകാതിരിക്കുന്നതായും മത്സരിച്ച് ഓവർ ടേക്ക് ചെയ്യുന്നതായും പരാതികൾ ഉണ്ടാകുന്നുണ്ട്.

Also Read: ഫാസ്റ്റ് ടാഗ് അപ്‌ഡേഷൻ വൈകിപ്പിക്കേണ്ട ; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി റണ്ണിംഗ് സമയം കുറഞ്ഞ ബസ്സുകൾ തെരഞ്ഞെടുത്ത് യാത്ര ചെയ്യുന്നതിനായി നിഷ്കർഷിച്ചിട്ടുള്ള ഉയർന്ന ശ്രേണിയിലുള്ള ബസ്സുകൾക്ക് അതിന്റേതായ പരിഗണന നൽകേണ്ടതുണ്ട്. ആയതിനാൽ അനാവശ്യ മത്സരങ്ങളും യാത്രക്കാർക്ക് അസൗകര്യവും ഒഴിവാക്കുന്നതിനായി താഴ്ന്ന ശ്രേണിയിൽ പെട്ട ബസുകൾ മുകളിലോട്ടുള്ള ഉയർന്ന ശ്രേണിയിൽ പെട്ട ബസ്സുകളെ യാതൊരു കാരണവശാലും ഓവർ ടേക്ക് ചെയ്യാൻ പാടുള്ളതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കർശന നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന ശ്രേണിയിലുള്ള ഏത് തരം സർവീസുകൾ ആവശ്യപ്പെട്ടാലും താഴ്ന്ന ശ്രേണിയിൽ പെട്ട സർവീസുകൾ ടി ബസ്സുകൾക്ക് സുരക്ഷിതമായി കടന്നുപോകുവാനുള്ള സൗകര്യം (സൈഡ്) നൽകേണ്ടതാണ്. എല്ലാ ഡ്രൈവർ, കണ്ടക്ടടർ വിഭാഗം ജീവനക്കാരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതും പരാതികൾക്ക് ഇടവരാത്തവിധം ശ്രദ്ധാപൂർവ്വം അപകടരഹിതമായി ഡ്രൈവിംഗ് നടത്തുവാൻ ശ്രദ്ധിക്കേണ്ടതുമാണെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News