ഗതാഗത മന്ത്രി ആന്റണി രാജു രാജിവച്ചു. ചാരിതാര്‍ഥ്യത്തോടെയാണ് പടിയിറക്കമെന്ന് ആന്‍ണി രാജു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍ത്തും വളരെ സന്തോഷത്തോടെയാണ് പടിയിറക്കമെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ എസ് ആര്‍ ടി സി രക്ഷപ്പെട്ടു തന്നെയാണ് നില്‍ക്കുന്നത്. മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനമാണ് കേരളത്തിലുള്ളത്. തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ല താനിരുന്ന കസേരയോടാണ്, ഒന്നും വ്യക്തിപരമായി എടുത്തിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
Also Read: ഗതാഗത മന്ത്രി ആന്റണി രാജു രാജിവച്ചു
ക്ലിഫ്ഹൗസില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി.
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേര്‍ക്ക് രണ്ടര വര്‍ഷവും മറ്റ് രണ്ടുപേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. സജീവനായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ആന്റണി രാജു പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here