സ്കൂൾ തുറപ്പ്; യാത്ര ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി കെഎസ്ആർടിസി

സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയിലെ മുഴുവൻ യൂണിറ്റുകളിലും സർവീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കെഎസ്ആർടിസി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെയും മറ്റു യാത്രക്കാരുടെയും തിരക്കിനനുസരിച്ചുള്ള യാത്രാ ക്രമീകരണങ്ങൾ കെഎസ്ആർടിസി പൂർത്തിയാക്കിയിട്ടുണ്ട്. അവധിക്കാലത്ത് നിർത്തിവച്ചിരുന്ന വിദ്യാർത്ഥി ട്രിപ്പുകളെല്ലാം ഓപ്പറേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Also Read: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയനവർഷം മാറ്റങ്ങളുടേതാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

സർവീസുകൾ നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പോയിന്റ് ഡ്യൂട്ടിക്കും ചെക്കിങ്ങിനും ഇൻസ്പെക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. വിദ്യാർത്ഥി കൺസഷൻ രജിസ്ട്രേഷൻ ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ തുടക്കത്തിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിലേക്കായി ഹെല്പ് ഡെസ്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ തിരക്കിനനുസരിച്ച് അഡീഷണൽ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.

Also Read: ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി എക്സൈസ് സേന; അധ്യയന വർഷത്തിലുടനീളം ഈ പ്രവർത്തനം തുടരുമെന്ന് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News