അവധിക്കാലം ആഘോഷമാക്കാം; പൂജ അവധിക്ക് ടൂർ പാക്കേജുമായി കെ എസ് ആർ ടി സി

KSRTC

പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിന്് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകള്‍ ആണ് ചാര്‍ട് ചെയ്തിട്ടുള്ളത്. പൈന്‍ ഫോറെസ്റ്റ്, മൊട്ടക്കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വാഗമണ്‍ യാത്രയ്ക്ക് 1,020 രൂപ ആണ് ചാര്‍ജ്. അന്ന് തന്നെ ഉള്ള റോസ്മല ട്രിപ്പില്‍ പാലരുവി, തെ•ല ഇക്കോ ടൂറിസം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന ഫീസുകളും ബസ് ചാര്‍ജും അടക്കം 770 രൂപ ആണ് നിരക്ക്. രണ്ടു ദിവസത്തെ മൂന്നാര്‍- കാന്തല്ലൂര്‍ യാത്ര ഒക്ടോബര്‍ 12,26 തീയതികളിലായി ആണ് നിശ്ചയിച്ചിട്ടുള്ളത്. 1730 രൂപ ആണ് ചാര്‍ജ്. നവരാത്രി പ്രമാണിച്ചു സരസ്വതി ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക തീര്‍ത്ഥാടന യാത്രയും ഉണ്ടായിരിക്കും.

Also Read: മാലിന്യമുക്തം നവകേരളം ക്യാമ്പയിന് തുടക്കമാകുന്നു; ഉദ്ഘാടനം മുഖ്യമന്ത്രി

പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ശ്രീപുരം സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര, പറവൂര്‍ ദക്ഷിണ മൂകാംബി, ചേര്‍ത്തല കര്‍ത്യായനി ക്ഷേത്രം എന്നിവയാണ് സന്ദര്‍ശിക്കുക. ഒക്ടോബര്‍ 13 ന് കപ്പല്‍ യാത്ര സൗകര്യമുണ്ടാകും. കൊല്ലത്തു നിന്നും ലോ ഫ്‌ലോര്‍ ബസില്‍ എറണാകുളത്തു പോയി അവിടെ നിന്നും നെഫര്‍റ്റിട്ടി എന്ന കപ്പലില്‍ അഞ്ച് മണിക്കൂര്‍ കടലില്‍ ചിലവഴിച്ചു മടങ്ങി എത്തുന്ന പാക്കേജിന് 4,240 രൂപ ആണ് നിരക്ക്. 13 ആം തീയതി തന്നെ ഉള്ള ഇലവീഴാ പൂഞ്ചിറ രാവിലേ അഞ്ചു മണിക്ക് ആരംഭിക്കും. ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, ഇലവീഴാ പൂഞ്ചിറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രക്ക് 820 രൂപ ആണ് ചാര്‍ജ്. ഒക്ടോബര്‍ 18 ന്റെ മലബാര്‍ യാത്ര രാത്രി 8 ന് ആരംഭിച്ചു 20ആം തീയതി രാത്രിയോടെ മടങ്ങി എത്തും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിക്കുന്നതാണ് യാത്ര.

Also Read: സന്നദ്ധസേവന രംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃക തീർത്ത് ഡിവൈഎഫ്ഐ; ഏറ്റവും കൂടുതൽ രക്തദാനം നിർവ്വഹിച്ചതിനുള്ള പുരസ്കാരം ഡിവൈഎഫ്ഐക്ക്

ഒക്ടോബര്‍ ഇരുപതാം തീയതിയിലെ പൊൻ‌മുടിയിൽ പേപ്പാറ ഡാം, മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ കടവ്, പൊന്മുടി എന്നിവിടങ്ങളിലാണ് സന്ദര്‍ശിക്കുന്നത്. എല്ലാ പ്രവേശന ഫീസും ഉള്‍പ്പെടെ 770 രൂപയാണ് ചാര്‍ജ്. ഈ വര്‍ഷത്തെ കൃപാസനം ജപമണി യാത്രയോട് അനുബന്ധിച്ചു ഒക്ടോബര്‍ 26 ന് കൃപാസനം യാത്ര ഉണ്ടായിരിക്കും. രാവിലേ 5 മണിക്ക് ആരംഭിക്കുന്ന യാത്രക്ക് 560 രൂപ ആണ് നിരക്ക്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, എറണാകുളം നഗരകാഴ്ചകളും, റെയില്‍ മെട്രോ സഞ്ചാരവും ഉള്‍പ്പെടുത്തിയിട്ടുള്ള മെട്രോ വൈബ്‌സ് ഒക്ടോബര്‍ 31ന് ചാര്‍ട് ചെയ്തിട്ടുണ്ട്. 870 രൂപ യാണ് ചാര്‍ജ്. അന്വേഷണങ്ങള്‍ക്ക് : 9747969768.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News