കട്ടപ്പുറത്തായ ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി നിരത്തിലിറക്കും; പദ്ധതിക്കൊരുങ്ങി കെഎസ്ആർടിസി

കട്ടപ്പുറത്തായ ബസുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഘട്ടം ഘട്ടമായി നിരത്തിലിറക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതിനായി വർഷോപ്പുകളുടെ നവീകരണ പ്രവർത്തനം എത്രയും പെട്ടെന്ന് പൂർത്തിയാക്കും. പ്രതിദിനം 8 കോടിയുടെ വരുമാന വർധനവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.

വിവിധ ജില്ലകളിലെ കട്ടപ്പുറത്തുള്ള ബസുകൾ ഘട്ടം ഘട്ടമായി നിരത്തിലിറക്കാൻ ആണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. 980 ബസ്സുകൾ ആണ് ആകെ ഉപയോഗശൂന്യമായി കിടക്കുന്നത്.
ഇത് കെഎസ്ആർടിസിയുടെ ആകെ ബസ് സർവീസുകളിൽ 20% വരും. ആകെ 5400 ബസ്സുകൾ ആണ് കെഎസ്ആർടിസിക്ക്‌ ഉള്ളത്. ഇതിൽ 297 എണ്ണം സിഫ്റ്റ് ബസുകളാണ്. പ്രതിദിനം 4300 മുതൽ 4400 വരെ ബസ്സുകൾ ആണ് സർവീസ് നടത്തുന്നത്.

കാലപ്പഴക്കം ചെന്ന ഒഴികെയുള്ള ബസ്സുകൾ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് നിരത്തിലിറക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി മാവേലിക്കര, ആലുവ, കോഴിക്കോട്, എടപ്പാൾ റീജണൽ തിരുവനന്തപുരം വർഷോപ്പുകളുടെ നവീകരണത്തിന് രൂപം നൽകി . നിസ്സാര കാര്യങ്ങളുടെ പേരിൽ സർവീസുകൾ ഒഴിവാക്കുന്നതിന് പകരം അറ്റപ്പണികൾ കാര്യക്ഷമമാക്കാൻ ആണ് തീരുമാനം. ഇതിനായി നടപടികൾ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി രാജ് നിർദ്ദേശം നൽകി. 15 വർഷം പൂർത്തിയാക്കിയ 237 ബസുകൾ സെപ്റ്റംബർ പകുതിയോടെ നിരക്കിൽ നിന്ന് പിൻവലിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. ഗ്യാരേജുകളിൽ ആവശ്യമായ സ്പെയർപാർട്സുകൾ ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കുന്നതിന് പകരം ശാസ്ത്രീയമായ ഡ്യൂട്ടി ക്രമീകരണം നടപ്പിലാക്കാനും ആണ് തീരുമാനം. ടയർ തീരുമാനം കുറക്കാൻ ശാസ്ത്രീയമായ രീതികൾ നടപ്പിലാക്കാനും പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പ്രതിദിനം എട്ടു കോടി രൂപയുടെ വരുമാന വർദ്ധനവ് ഉണ്ടാക്കാനാണ് പുതിയ പദ്ധതി.ഇതിനൊപ്പം കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത് നേട്ടമാകും എന്നും കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News