കെഎസ്ആര്‍ടിസി കെ-സ്വിഫ്റ്റില്‍ 600 ഒഴിവുകള്‍

കെഎസ്ആര്‍ടിസി കെ-സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തിലാണ്. ആകെ 600 ഒഴിവുകളുണ്ട്. അപേക്ഷ www.cmd.kerala.gov.in വഴി നല്‍കണം. അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തണം. ജനുവരി 26-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.

ALSO READ ;പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ ബുക്ക് ചെയ്തിരുന്ന പത്തിലധികം വിവാഹങ്ങള്‍ക്ക് വിലക്ക്

ഡ്രൈവര്‍ കം കണ്ടക്ടര്‍ ശമ്പളം: 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ (അധികസമയ അലവന്‍സ്-130).

ഹെവിഡ്രൈവിങ് ലൈസന്‍സ്, തിരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് കണ്ടക്ടര്‍ ലൈസന്‍സ് നേടിയിരിക്കണം. പത്താംക്ലാസ് വിജയം, മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ 5 വര്‍ഷത്തെ ഡ്രൈവിങ് പരിചയം. പ്രായം: 24-55. എന്നിവയാണ് യോഗ്യത

വനിതാഡ്രൈവര്‍ കം കണ്ടക്ടര്‍, ശമ്പളം: 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ (അധികസമയ അലവന്‍സ്-130),

ALSO READകണ്ണൂരില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് മഹിത മോഹന്‍

പത്താംക്ലാസ് പാസായിരിക്കണം/തത്തുല്യം, തിരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍വാഹനവകുപ്പില്‍നിന്ന് കണ്ടക്ടര്‍ ലൈസന്‍സ് നേടിയിരിക്കണം എന്നതാണ് യോഗ്യത. പ്രായം: എച്ച്.പി.വി. ലൈസന്‍സുള്ളവര്‍ക്ക്-35, എല്‍.എം.വി. ലൈസന്‍സുള്ളവര്‍ക്ക്-30, കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം. ഡ്രൈവര്‍ കം കണ്ടക്ടര്‍ ട്രെയ്നിങ് പൂര്‍ത്തീകരിക്കുന്നവര്‍ നിര്‍ബന്ധമായും കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ ഒരുവര്‍ഷം സേവനം അനുഷ്ഠിക്കണം. അല്ലാത്തപക്ഷം സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെനല്‍കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പത്തുദിവസത്തിനുള്ളില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News