ആധുനിക സൗകര്യങ്ങളോടെ സുഖകരമായ യാത്ര പ്രധാനം ചെയ്യുന്ന കെ എസ് ആര്‍ ടി സി കെ സ്വിഫ്ടിന്‍റെ ഹൈബ്രിഡ് ബസുകൾ സര്‍വീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 17 ന് സര്‍വീസ് ആരംഭിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
സ്ലീപ്പർ, സെമി സ്ലീപ്പർ സീറ്റകൾ അടങ്ങിയ ഹൈബ്രിഡ് ബസുകൾ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകുന്നത് ഇതാദ്യമാണ്. 42 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബസിൽ 15 സ്ലീപ്പർ ബർത്തുകളും 27 സെമി സ്ലീപ്പർ സീറ്റുകളും ഉണ്ട്.
ALSO READ: വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയല്‍ നടിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍
ഓരോ സീറ്റിലും പ്രത്യേകം ചാർജിംഗ് പോയിന്റുകളും ലൈറ്റുകളും ഉണ്ട്. ഓൺലൈൻ ബസ് ട്രാക്കിംഗ് സംവിധാനം, നിരീക്ഷണ ക്യാമറകൾ, അനൗൺസ്‌മെന്റ് സംവിധനം എന്നിങ്ങനെ നിരവധി സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ കൂടുതൽ ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എസി ബസിന് 50 ലക്ഷവും നോൺ എസിക്ക് 43 ലക്ഷവുമാണ് വില.
ALSO READ: സ്വർണവില വീണ്ടും ഉയര്‍ന്നു, ഇന്നത്തെ നിരക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here