കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങാതിരിക്കാൻ സർക്കാർ സഹായമായി 30 കോടി കൂടി

ksrtc

കെ എസ് ആർ ടി സിയ്ക്ക് സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാൻ കൂടിയാണ് സ‍ർക്കാർ സഹായം ലഭ്യമാക്കുന്നത്.

ALSO READ: നാലാം നാള്‍ അതിജീവനം; പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ കണ്ടെത്തി

കോർപ്പറേഷന് സഹായമായി പ്രതിമാസം 50 കോടി രൂപയെങ്കിലും സർക്കാർ നൽകുന്നുണ്ട്. നിലവിലുള്ള സംസ്ഥാന സർക്കാർ ഇതുവരെ 5777 കോടി രൂപയാണ് കോർപറേഷന്‌ സഹായമായി കൈമാറിയത്.

കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഇനി ഒറ്റത്തവണയായി നൽകാൻ ഇക്കഴിഞ്ഞ ജൂണിൽ തീരുമാനിച്ചിരുന്നു. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി നൽകുകയും ചെയ്തിരുന്നു.

K S R T C, K B Ganesh Kumar, Transport Department, Kerala news, Finance Department

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News