‘കെഎസ്ആർടിസി പുതിയചരിത്രം കുറിക്കുകയാണ്, നിയമങ്ങൾ പഠിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കും’; മന്ത്രി കെ.ബി ഗണേഷ് കുമാർ

കെഎസ്ആർടിസി പുതിയചരിത്രം കുറിക്കുകയാണ് എന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. നിയമങ്ങൾ പഠിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കും എന്നും മന്ത്രി പറഞ്ഞു. പുതിയ ആപ്പിലൂടെ ട്രാഫിക്ക് നിയമങ്ങൾ പെട്ടെന്ന് മനസിലാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:സമുദായ നേതാക്കള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവന നടത്തരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

എല്ലാ സജ്ജീകരണങ്ങളും ഉള്ള പുതിയ വാഹനങ്ങളാണ് ഡ്രൈവിങ്ങ് ടെസ്റ്റിനായി ഉപയോഗിക്കുക. പ്രാക്ടിക്കൽ തിയറി ക്ലാസുകൾ ഉണ്ടാകും. ഹൈക്കോടതി നിർദേശ പ്രകാരമാണ് പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത്. ഓവർ വെയിറ്റ്, ഓവർ സ്പീഡ് എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല. വാഹന പരിശോധന കർശനമാക്കും. വാഹനാപകടങ്ങൾ കുറക്കാൻ കർശന നടപടി ഉണ്ടാകും. ആർക്കും ലൈസൻസ്കിട്ടുന്ന നില ഉണ്ടാകില്ല. എല്ലാ പഠനവും പൂർത്തിയാക്കി വേണം ലൈസൻസ് നൽകുക. ക്വാളിറ്റിയുള്ള ലൈസൻസ് നൽകുക എന്നതാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News