പാലക്കാട്: പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് കെ എസ് ആർ ടി സി ആരംഭിച്ച മിന്നൽ സർവീസിന് വൻ സ്വീകാര്യത. ഇതിനോടകം യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞ സർവീസ്, മിക്ക ദിവസങ്ങളിലും ഓൺലൈൻ റിസർവേഷൻ ഫുൾ ആണ്. രാത്രി 7.30ന് പാലക്കാട് നിന്ന് പുറപ്പെടുന്ന ബസ് തൃശൂർ, വൈറ്റില, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ വഴി പുലർച്ചെ 4.35ഓടെ കന്യാകുമാരിയിൽ എത്തിച്ചേരും.
തിരികെ കന്യാകുമാരിയിൽനിന്ന് രാത്രി 7.45നാണ് പാലക്കാടേക്ക് പോകുന്നത്. പുലർച്ചെ 5.15ന് പാലക്കാട് എത്തുകയും ചെയ്യും.
പാലക്കാടിനും കന്യാകുമാരിക്കും ഇടയിൽ ബസ് നിർത്തുന്ന സ്റ്റോപ്പുകൾ
തൃശൂർ, വൈറ്റില ഹബ്, ആലപ്പുഴ, കൊല്ലം, കഴക്കൂട്ടം, തിരുവനന്തപുരം, നെയ്യാറ്റിൻകര, കളിയിക്കാവിള, നാഗർകോവിൽ
പാലക്കാട്-കന്യാകുമാരി മിന്നൽ സമയക്രമം
07:30 PM പാലക്കാട്
08:45 PM തൃശൂർ
10:45 PM വൈറ്റില ഹബ്
11:45 PM ആലപ്പുഴ
01:15 AM കൊല്ലം
02:15 AM കഴക്കൂട്ടം
02:45 AM തിരുവനന്തപുരം
03:10 AM നെയ്യാറ്റിൻകര
03:25 AM കളിയിക്കാവിള
04:10 AM നാഗർകോവിൽ
04:35 AM കന്യാകുമാരി
കന്യാകുമാരി-പാലക്കാട് മിന്നൽ സമയക്രമം
07:45 PM കന്യാകുമാരി
08:20 PM നാഗർകോവിൽ
09:10 PM കളിയിക്കാവിള
09:25 PM നെയ്യാറ്റിൻകര
10:30 PM തിരുവനന്തപുരം
10:45 PM കഴക്കൂട്ടം
11:45 PM കൊല്ലം
01:10 AM ആലപ്പുഴ
02:25 AM വൈറ്റില ഹബ്
04:05 AM തൃശൂർ
05:15 AM പാലക്കാട്
Also Read- പാലക്കാട്ടുക്കാർക്ക് മൂകാംബിക ക്ഷേത്രത്തിലെത്താൻ ഇനി എളുപ്പം; പുതിയ മിന്നൽ സർവീസുമായി കെഎസ്ആർടിസി
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, Ente KSRTC Neo-oprs എന്ന മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ വേണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here