പാലക്കാട് നിന്ന് കന്യാകുമാരിയിലേക്കും മൂകാംബികയിലേക്കും KSRTC മിന്നൽ സർവീസ് ഇന്നുമുതൽ; ആദ്യ സർവീസിലെ മുഴുവൻ സീറ്റുകളും റിസർവായി

Minnal

പാലക്കാട്ടുക്കാർക്ക് കന്യാകുമാരിയിലേക്കും മൂകാംബിക ക്ഷേത്രത്തിലേക്കും ഇനി എളുപ്പം എത്താം. കെഎസ്ആർടിസിയുടെ ആദ്യ മിന്നൽ സൂപ്പർ ഡീലക്സ് ഇൻ്റർസ്റ്റേറ്റ് സർവീസിന് ഇന്ന് തുടക്കമാകും. പാലക്കാട് ഡിപ്പോയിൽനിന്നും കൊല്ലൂർ മൂകാംബിയിലേക്കും കന്യാകുമാരിയിലേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. രണ്ടു സർവീസുകളുടെയും എകദേശം മുഴുവൻ സീറ്റും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു.

പാലക്കാട് ഡിപ്പോയിൽനിന്നും കെഎസ്ആർടിസിയുടെ ആദ്യ മിന്നൽ സൂപ്പർ ഡീലക്സ് ഇൻ്റർസ്റ്റേറ്റ് സർവീസിനാണ് ഇന്ന് തുടക്കമാകുന്നത്. എല്ലാ ദിവസവും രാത്രി എട്ടിന് മൂകാംബികയിലേക്ക് പുറപ്പെടുന്ന ബസിൽ 717 രൂപയാണ് പാലക്കാടുനിന്നുള്ള ടിക്കറ്റ് നിരക്ക്. രാത്രി 7.30-ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന കന്യാകുമാരി ബസിൽ 596 രൂപയാണ് ടിക്കറ്റ് നിരക്ക്. സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ കൊല്ലൂർ മൂകാംബികയിലേക്കുള്ള ബസിലെ 39 സീറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു.

സമയവിവരം

പാലക്കാട് – കൊല്ലൂർ

പാലക്കാട് 08:00PM
മണ്ണാർക്കാട് 08:50PM
പെരിന്തൽമണ്ണ 09:30PM
മലപ്പുറം 09:50PM
കോഴിക്കോട് 11:00PM
കണ്ണൂർ 01:15AM
പയ്യന്നൂർ 01:55AM
കാഞ്ഞങ്ങാട് 02:30AM
കാസർഗോഡ് 03:05AM
മംഗലാപുരം 04:05AM
ഉഡുപ്പി 05:00AM
കുന്ദാപുര 05:50AM
കൊല്ലൂർ 06:20AM

Also Read- പാലക്കാട്ടുക്കാർക്ക് മൂകാംബിക ക്ഷേത്രത്തിലെത്താൻ ഇനി എളുപ്പം; പുതിയ മിന്നൽ സർവീസുമായി കെഎസ്ആർടിസി

കൊല്ലൂർ – പാലക്കാട്

കൊല്ലൂർ 08:00PM
കുന്ദാപുര 08:30PM
ഉഡുപ്പി 09:20PM
മംഗലാപുരം 10:25PM
കാസർഗോഡ് 11:30PM
കാഞ്ഞങ്ങാട് 11:55PM
പയ്യന്നൂർ 00:35AM
കണ്ണൂർ 01:45AM
കോഴിക്കോട് 03:30AM
മലപ്പുറം 04:30AM
പെരിന്തൽമണ്ണ 04:50AM
മണ്ണാർക്കാട് 05:20AM
പാലക്കാട് 06:05AM

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News