കെഎസ്ആർടിസിയിലെ ജീവനക്കാർ; നവ കേരള യാത്രയുടെ സാരഥികൾ

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കേരള യാത്രയുടെ സാരഥികളായ ജീവനക്കാരെ അഭിനന്ദിച്ച് കെഎസ്ആർടിസി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളുമായിട്ടാണ് യാത്ര. ജനങ്ങളുടെ അടുത്ത് നേരിട്ടെത്തി പരാതികൾ സ്വീകരിക്കുന്ന പരിപാടിയാണ് നവ കേരള സദസ്സ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും.

ALSO READ: 105 ആം വയസിൽ തന്റെ ആഗ്രഹം സഫലീകരിച്ച് കുഞ്ഞിപ്പെണ്ണ് അമ്മ

കെഎസ്ആർടിസിയിലെ ജീവനക്കാരായ അഭിലാഷ് ജി എസ്, സനോജ് കെ എച്ച്, പ്രവീൺകുമാർ ടി പി, ശ്രീജേഷ് വി എന്നിവരാണ് മുഖ്യമന്ത്രി അടക്കം മന്ത്രിസഭ മുഴുവൻ യാത്ര ചെയ്യുന്ന ബസ്സിന്‍റെ സാരഥികൾ.
മറ്റുള്ള ഡ്രൈവർമാരെ പോലെ മികച്ച ഡ്രൈവിങ്ങും ഉത്തരവാദിത്വവും കൈമുതലായിട്ടുള്ള പ്രിയ സുഹൃത്തുക്കൾക്ക് ടീം കെഎസ്ആർടിസിയുടെ അഭിനന്ദനങ്ങളെന്നാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കെഎസ്ആര്‍ടിസി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News