മൂന്നാറിലെ സഞ്ചാരികള്‍ക്കായി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കുകയാണ് കെഎസ്ആര്‍ടിസി. പുത്തന്‍ സര്‍വീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതനമായ ഈ സംരംഭത്തിലൂടെ യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണമായും ആസ്വദിക്കാവുന്ന തരത്തിലാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്.
ALSO READ: ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങി; ‘ടാറ്റ’ നൽകി പ്രതിഷേധിച്ച് എസ്എഫ്ഐ
ഫുള്ളി ട്രാന്‍സ്‌പേരന്റ് ഡബിള്‍ ഡക്കര്‍ ബസ് (കെഎസ്ആര്‍ടിസി റോയല്‍ വ്യൂ) എന്നാണ് ഈ ബസിനെ വിശേഷിപ്പിക്കുന്നത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ട് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു.
ഇതേ മാതൃകയില്‍ കെഎസ്ആര്‍ടിസിയുടെ മൂന്നാറിലെ സഞ്ചാരികള്‍ക്കായി പുതുവത്സര സമ്മാനമായാണ് കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റോയല്‍ വ്യൂ ഗതാഗതമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ കെഎസ്ആര്‍ടിസിയുടെ 2025ലെ കലണ്ടര്‍ പ്രകാശനവും മന്ത്രി നിര്‍വഹിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here