പാലക്കാട്ടുക്കാർക്ക് മൂകാംബിക ക്ഷേത്രത്തിലെത്താൻ ഇനി എളുപ്പം; പുതിയ മിന്നൽ സർവീസുമായി കെഎസ്ആർടിസി

പാലക്കാട് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മിന്നൽ സൂപ്പർ ഡീലക്സ് സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. ഈ മാസം ഇരുപത്തേഴാം തീയതിമുതലാണ് സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് പാലക്കാട് സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിക്കുക. പാലക്കാട്, മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലാപുരം, ഉടുപ്പി, കുന്താപുരം വഴിയാണ് സർവീസ്. കൂടുതൽ വിവരങ്ങൾ കെ എസ് ആർ ടി സി ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

Also read:‘ഷൂട്ടിങ് ലൊക്കേഷനിൽ രജനീകാന്ത് ഉറങ്ങിയത് തറയിൽ’; അനുഭവം പങ്കുവച്ച് അമിതാഭ്‌ ബച്ചൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പാലക്കാട് -കൊല്ലൂർ മൂകാംബിക ക്ഷേത്രം മിന്നൽ സൂപ്പർ ഡീലക്സ് സർവ്വീസ് 27/09/2024 മുതൽ…..

കർണാടകയിലെ കൊല്ലൂരിലെ ശാന്തമായ ഗ്രാമത്തിൽ, സംസ്ഥാന അതിർത്തികൾക്കപ്പുറത്തുള്ള ഭക്തിനിർഭരമായ മൂകാംബിക ക്ഷേത്രം നിലകൊള്ളുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രവും കേരളവും തമ്മിലുള്ള ശാശ്വതമായ ബന്ധം മതപരമായ പാരമ്പര്യങ്ങളിലും പുരാണ കഥകളിലും സാംസ്കാരിക വിനിമയങ്ങളിലും ആഴത്തിൽ വേരൂന്നിയതാണ്.
യാത്രക്കാരുടെ സൗകര്യാർത്ഥം 27/09/24 മുതൽ കെ എസ് ആർ ടി സി പാലക്കാട് യൂണിറ്റിൽ നിന്നും എല്ലാ ദിവസങ്ങളിലും 08:00 PM ന് കൊല്ലൂർ ലേക്ക് മിന്നൽ സൂപ്പർ ഡീലക്സ് സർവ്വീസ് ആരംഭിക്കുകയാണ്. പാലക്കാട്, മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ,പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലാപുരം, ഉടുപ്പി, കുന്താപുരം വഴിയാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കും തിരിച്ചും സർവീസ് ആരംഭിക്കുന്നത്.

സമയവിവരം:
പാലക്കാട് – കൊല്ലൂർ
Palakkad -Kollur
PALAKKAD – 08:00PM
MANNARKKAD- 08:50PM
PERINTHALMANNA- 09:30PM
MALAPPURAM- 09:50PM
KOZHIKODE – 11:00PM
KANNUR- 01:15AM
PAYYANNUR- 01:55AM
KANHANGAD- 02:30AM
KASARGOD- 03:05AM
MANGALAPURAM- 04:05AM
UDUPPI- 05:00AM
KUNDAPURAM. 05:50AM
KOLLUR – 06:20AM

Also read:മാര്‍ക്‌സിസ്റ്റ് ചിന്തകനും അമേരിക്കന്‍ സാഹിത്യവിമര്‍ശകനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു

കൊല്ലൂർ – പാലക്കാട്
Kollur – Palakkad
KOLLUR – 08:00PM
KUNDAPURAM. 08:30PM
UDUPPI- 09:20PM
MANGALAPURAM- 10:25PM
KASARGOD- 11:30PM
KANHANGAD- 11:55PM
PAYYANNUR- 00:35AM
KANNUR- 01:45AM
KOZHIKODE – 03:30AM
MALAPPURAM- 04:30AM
PERINTHALMANNA- 04:50AM
MANNARKKAD- 05:20AM
PALAKKAD – 06:05AM
ടിക്കറ്റുകൾ:- www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :-
കെ എസ് ആർ ടി സി പാലക്കാട്
ഫോൺ:- 0491-2520098
ശ്രദ്ധിക്കുക:-
“മിന്നൽ സർവ്വീസുകൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്റ്റോപ്പുകളിൽ മാത്രമെ സ്റ്റോപ്പ് ഉണ്ടാകുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News