ഇടുക്കി പുല്ലുപാറയിൽ സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേര് മരിച്ചു. മവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
Also read: പി വി അന്‍വറിനോടുളള സമീപനത്തെ ചൊല്ലി യുഡിഎഫിലും കോണ്‍ഗ്രസ്സിലും ഭിന്നത
പുലർച്ചെ 6.10 നായിരുന്നു അപകടം. കുട്ടിക്കാനത്ത് നിന്നും മുണ്ടക്കയത്തേക്ക് വരുമ്പോൾ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. റോഡിലെ ബാരിക്കേഡിൽ ഇടിച്ച് 30 അടി താഴ്ചയിലേക്ക് ബസ് പതിച്ചു. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. അപകടം സംഭവിക്കുമ്പോൾ പലരും ഉറക്കത്തിലായിരുന്നു. മരത്തിലും ബാരിക്കേടിലും ഇടിച്ചതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.
ജീവനക്കാർ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്നത് 37 പേർ. ഇതിൽ 17 പേർ മുണ്ടക്കയത്ത് ചികിത്സയിലാണ്. ഒരാൾ പാലായിലും. മറ്റുള്ളവരുടെ പരിക്ക് സാരമല്ല. അപകട വിവരമറിഞ്ഞ് മന്ത്രി വി എൻ വാസവനും , റോഷി അഗസ്റ്റിനും സംഭവസ്ഥലത്ത് എത്തി. ചികിത്സയിലുള്ളവരെ സന്ദർശിച്ചു. പിന്നീട് അപകട സ്ഥലതെത്തി നേരിൽകണ്ട് കാര്യങ്ങൾ വിലയിരുത്തി.
Also read: ‘മിന്നൽ ഹിറ്റാണ്’; തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പുതിയ സർവീസ്
നിലവിൽ ചികിത്സയിലുള്ളവരെല്ലാം അപകടനില തരണം ചെയ്തു. ഇന്നലെ പുലർച്ചയാണ് കെഎസ്ആർടിസി ബസ്സിൽ മാവേലിക്കരയിൽ നിന്നുള്ള സംഘം തഞ്ചാവൂരിലേക്ക് പോയത്. സ്ഥിരമായി തീർത്ഥാടന യാത്ര പോകുന്ന സംഘമാണ്. തഞ്ചാവൂരിൽ നിന്നും തിരികെ വരുന്ന വഴിയാണ് അപകടമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here