വനിതകൾ ബസ് ഓടിക്കാൻ തയ്യാറാണെങ്കിൽ ജോലി തരാൻ കെഎസ്ആർടിസി റെഡി

സ്ത്രീകൾ ബസ് ഓടിക്കാൻ തയാറാണെങ്കിൽ ജോലി തരാൻ കെഎസ്ആർടിസി തയാറാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വനിതകൾക്കുള്ള ലൈസൻസ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.‘സ്വിഫ്റ്റ് ബസുകളിൽ വനിതകൾക്ക് ഡ്രൈവർമാരാവാൻ അവസരമുണ്ടെന്നും മന്ത്രി ചടങ്ങിൽ അറിയിച്ചു​.

ലൈറ്റ് മോട്ടോഴ്സ് വെഹിക്കിൾ ലൈസൻസുള്ള വനിതകൾക്കും അപേക്ഷിക്കാം. കാറിൽ ഓടിച്ചു പാസായവർക്ക് കെഎസ്ആർടിസിയുടെ ബസിൽ പരിശീലനം നൽകും. തുടർന്ന് ഹെവി ലൈസൻസ് എടുക്കുന്നവരെ ‘സ്വിഫ്റ്റ്’ ബസുകളിൽ ഡ്രൈവർമാരാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ 72 യാത്രാ ഫ്യൂവൽസ് ഔട്ട്​ലെറ്റുകൾ കെഎസ്ആർടിസി ആരംഭിക്കുമെന്ന് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. ഒന്നര വർഷം മുമ്പ്​ ആരംഭിച്ച ഈ പദ്ധതിയിൽ ഇപ്പോൾ 14 ഔട്ട്​ലെറ്റുകളാണ് ഉള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷ​ന്‍റെ ഏറ്റവും വലിയ ഡീലറായി കെഎസ്ആർടിസി മാറിക്കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂരിൽ പുതിയ ഔട്ട്​ലെറ്റ്​​ ഉടൻ തുറക്കുമെന്നും കെഎസ്ആർടിസിയുടെ പൊൻകുന്നത്തെ യാത്രാ ഫ്യൂവൽസ് ഉദ്ഘാടനം ചെയതു കൊണ്ട് മന്ത്രി ആൻ്റണി രാജു അറിയിച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News