പ്രതിദിന വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി . തിങ്കളാഴ്ച ദിവസം 8.79 കോടി രൂപ വരുമാനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. ശബരിമല സീസണിലെ കളക്ഷൻ റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
Also Read: ആദിത്യ എൽ1; പേടകത്തിന്‍റെ രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരം
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ സെപ്റ്റംബർ 4 തിങ്കളാഴ്ച, 8.79 കോടി രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം. ആഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. അതിൽ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു. കെഎസ്ആർടിസി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്നും, മുഴുവൻ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. 2023 ജനുവരി 16 ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന റെക്കോർഡ് വരുമാനമാണ് ഇപ്പോൾ മറികടന്നത്. കൂടുതൽ ബസുകൾ നിരത്തിലിറക്കി 9 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആർടിസി ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും സിഎംഡി അറിയിച്ചു.
Also Read: വിധിയെഴുതി പുതുപ്പള്ളി; 72.91 ശതമാനം പോളിംഗ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here