ആംബുലൻസായി ആനവണ്ടി ,അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി

രാത്രി വഴിയരികിൽ വീട്ടുകാരെത്തുന്നത് വരെ യാത്രക്കാരിക്ക് കൂട്ട് നിന്ന കെഎസ്ആർടിസി.മലയാളിയുടെ പ്രിയപ്പെട്ട ആനവണ്ടി .ഇപ്പോഴിതാ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യുവതിയ്ക്ക് ചികിത്സ ഉറപ്പു വരുത്താനായി രണ്ട് ആശുപത്രികളിലേക്ക് ചീറിപ്പാഞ്ഞെത്തി തരംഗമാവുകയാണ് കെഎസ്ആർടിസി .തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കെഎസ്ആർടിസി പങ്കു വച്ച ദൃശ്യങ്ങളാണ് വൈറലാവുന്നത്.

പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയ്ക്ക് കീഴിലുള്ള പാലക്കാട്ടേക്ക് പോവുന്ന സൂപ്പർ ഫാസ്റ്റ് ആണ് യാത്രക്കാരിക്ക് വേണ്ടി സമയോചിതമായി ഇടപെട്ടത് .കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം .മല്ലപ്പളിയിൽ നിന്ന് പാലക്കാട്ടേക്ക് പോവുന്ന സൂപ്പർ ഫാസ്റ്റിലെ യാത്രക്കാരിയായ യുവതി യാത്ര മദ്ധ്യേ അബോധാവസ്ഥയിലാവുന്നത്. ബസിലെ കണ്ടക്ടർ ആയ ജുബിനും ഡ്രൈവർ പ്രസാദും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് ബസ് എടുത്തു. എന്നാൽ ഇവിടെ വേണ്ടത്ര ചികിത്സാ സജ്ജീകരണങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഒരു നിമിഷം പോലും പാഴാക്കാതെ ഇവർ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി.

സമീപത്തുള്ള പെട്രോൾ പമ്പിൽ വച്ച് തിരിച്ചെടുക്കുകയും മൂവാറ്റുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അതിവേഗം തിരിക്കുകയുമായിരുന്നു . ബസ് ആശുപത്രിയിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ആണ് കെഎസ്ആർടിസി പങ്കു വച്ചിരിക്കുന്നത്. പ്രസാദിന്റെയും ജുബിന്റെയും സമയോചിതമായ ഇടപെടലിനും ബസ്സിലെ യാത്രക്കാർക്കും നന്ദി പറയുന്ന കുറിപ്പും കെഎസ്ആർടിസി പങ്കു വച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News