കെഎസ്ആര്‍ടിസിയിൽ ഇന്ന് ശമ്പളം വരുമെന്ന് അറിഞ്ഞ് ടിഡിഎഫ് നടത്തിയ സമരം നാടകമെന്ന് മന്ത്രി ഗണേഷ് കുമാര്‍

ksrtc-kb-ganesh-kumar

കെഎസ്ആർടിസിയിൽ ശമ്പളം വൈകിയെന്ന് ആരോപിച്ച് യൂണിയനായ ടിഡിഎഫ് നടത്തിയത് നാടക സമരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കഴിഞ്ഞ രണ്ട് മാസമായി ഒരുമിച്ചു ശമ്പളം കൊടുക്കുന്നു. 12-ാം തീയതിക്കുള്ളില്‍ ആണ് ശമ്പളം നല്‍കിയത്. വളരെ പ്രയാസപ്പെട്ടാണ് ശമ്പളം നല്‍കിയത്. ഇന്ന് ശമ്പളം വരും എന്നത് സംഘനകള്‍ക്ക് അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റത്തവണ ശമ്പളം നല്‍കുന്ന മൂന്നാം മാസമാണിത്. ഇതറിഞ്ഞിട്ടും ടിഡിഎഫ് സത്യഗ്രഹ സമരം ഇരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഉദ്യോഗസ്ഥരെ ഓഫീസിന് അകത്തു കയറ്റാതെയാണ് സമരം നടത്തിയത്. ഇന്ന് രാവിലെ ശമ്പളം നല്‍കേണ്ടതായിരുന്നു. എന്നാല്‍ സമരം കാരണമാണ് ശമ്പളം നല്‍കാന്‍ ഉച്ച ആയത്. അന്തസ്സുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അല്ല ഇതെന്നും മന്ത്രി പറഞ്ഞു.

Read Also: സർവതും വ്യാജം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത് വ്യാജ ഐ ഡി കാർഡുകൾ; തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു

ഇത്തരം ലജ്ജാകരമായ പ്രവര്‍ത്തനം ടിഡിഎഫ് നിര്‍ത്തണം. വരും മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍ തന്നെ ശമ്പളം നല്‍കാനുള്ള നീക്കം നടത്തും. ശബരിമല പ്രവര്‍ത്തനങ്ങളെ പോലും അസ്വസ്ഥതപ്പെടുത്തുന്ന സമരം ആയിപ്പോയി ഇത്. ആളുകള്‍ക്ക് മുന്നില്‍ ടിഡിഎഫ് പരിഹാസ്യരാകുകയാണ്. ക്രമേണ ഒന്നാം തീയതി തന്നെ കെഎസ്ആർടിസിയിൽ ശമ്പളം നല്‍കുമെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News