പേഴ്‌സില്‍ കാശില്ലെങ്കിലും കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാം; പുത്തന്‍ സംവിധാനം ഒരുങ്ങി

ksrtc-app-payment

പേഴ്സിൽ പണമില്ലെങ്കിലും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാം. ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസിയിൽ സംവിധാനമൊരുങ്ങി. അതേസമയം ക്രെഡിറ്റ് കാര്‍ഡ് എടുക്കില്ല. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിലുള്ള ഈ സംവിധാനം  വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും. നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കിയും ഇതില്‍ ഉപയോഗിക്കാനാകും.

Read Also: സ്വകാര്യ ബസുകളുടെ 140 കിലോമീറ്ററിലധികമുള്ള സർവീസ്: സർക്കാർ അടിയന്തരമായി അപ്പീൽ നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

നാലായിരത്തില്‍ അധികം വരുന്ന ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്. ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന്നുണ്ട് എന്നും ബസ് എത്തുന്ന സമയവും അറിയാനാകും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

News Summary: Even if you don’t have money in your wallet, you can travel on KSRTC buses. In collaboration with Chalo App, KSRTC has set up a system to buy tickets through debit cards and UPI app. However, credit cards will not be accepted. Transport Minister K B Ganeshkumar said that an agreement in this regard will be signed soon.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News