സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ഭാഗമായി പുതിയ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുന്നതിനൊരുങ്ങി ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച് സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ക്ക് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

ALSO READ:ആഗോള വിപണി വില റബ്ബര്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കണം: ജോസ് കെ മാണി

മിതമായ ചെലവില്‍ പരിശീലനം നല്‍കുക എന്ന ഉദ്ദേശത്തിലാണ് പദ്ധതി ഒരുക്കുന്നത്. കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്‍പ്പടെ നല്‍കിയാണ് പദ്ധതിയൊരുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് സാധ്യത. അതതിടങ്ങളില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് മന്ത്രി ഗണേഷ് കുമാര്‍ വിഭാവനം ചെയ്യുന്നത്. ഈ കേന്ദ്രങ്ങളില്‍ ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് പരിശീലനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ALSO READ:ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ അവസാന നിമിഷംവരെയും പോരാടും: കെ കെ ശൈലജ ടീച്ചര്‍

അധിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കും അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കുമെന്നാണ് വിവരം. സാധാരണക്കാര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ പരിശീലനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയാകും ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News