‘റോബിൻ’ പോയാൽ കെഎസ്ആർടിസി; പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പത്തനംത്തിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്നും രാത്രി 08:30ന് സർവ്വീസ് ആരംഭിക്കും. തിരികെ കോയമ്പത്തൂരിൽ നിന്നും രാവിലെ 08:30ന് സർവ്വീസ് പുറപ്പെടും. റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , പാലാ , തൊടുപുഴ , മൂവാറ്റുപുഴ , അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ്.

ALSO READ: സി.ഡബ്ള്യു.എം.എസിനെ കണ്ട് റോബിൻ ബസിനും ഫാൻസിനും പഠിക്കാനുള്ളത്..!

റോബിൻ ബസ് സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ ജനങ്ങൾ യാത്രാക്ലേശങ്ങൾ അനുഭവിക്കും എന്ന തരത്തിൽ റോബിൻ ബസ് ആരാധകർ നടത്തിയ പ്രചാരണങ്ങൾക്ക് പിന്നാലെയാണ് പുതിയ സർവീസ് ആരംഭിക്കാനുള്ള കെഎസ്ആർടിസിയുടെ തീരുമാനം. ഇന്ന് ആരംഭിക്കുന്ന സർവീസിന്റെ ഫ്ളാഗ്ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.

ALSO READ: സിൽക്യാര തുരങ്കത്തിലെ അപകടം ; തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News