തിരുവനന്തപുരം സിറ്റി സര്‍വ്വീസിനായുള്ള പുതിയ ഇലക്ട്രിക് ബസ്സുകളും കെ എസ് ആർ ടി സി സ്വിഫ്റ്റിൻറെ അത്യാധുനിക ഹൈബ്രിഡ് ഹൈടെക് ബസ്സുകളും മുഖ്യമന്ത്രി പിണറായിവിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകളാണ് സിറ്റി സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഇലക്ട്രിക്ക് ബസുകളുടെ ആദ്യ ബാച്ചായ 60 ബസുകളാണ് ഇപ്പോള്‍ നിരത്തിലിറങ്ങുന്നത്. 104 കോടി രൂപയാണ് ആകെ മുടക്കുമുതൽ.യാത്രക്കാര്‍ക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ബസ്സുകൾ. സ്വിഫ്റ്റ് ജീവനക്കാരുടെ സഹായത്തോടെ വാങ്ങിയ ഈ ഹൈബ്രിഡ് ബസ്സിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം ജീവനക്കാർക്ക് തന്നെ തിരികെ ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: ചന്ദ്രയാൻ 3: ചന്ദ്രോപരിതലത്തിലെ ആദ്യ താപനില വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ
അതേസമയം, തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡ് വികസിപ്പിച്ച മാർഗദർശി ആപ്പും പ്രവര്‍ത്തനം ആരംഭിക്കുകയാണ്. കണ്ട്രോള്‍ റൂം ഡാഷ്ബോർഡിൽ ബസുകളുടെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്മെന്റ്, ഓവർസ്പീഡ് ഉള്‍പ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതാണ് മാര്‍ഗദര്‍ശി. ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനർ തുടങ്ങിയവയെല്ലാം ആപ്പിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകും.ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വേഗമേറിയതും സൗകര്യപ്രദവും ചെലവു കുറഞ്ഞതുമായ പൊതു ഗതാഗതം. നൂതന സാങ്കേതിവിദ്യയിലൂടെ നമ്മുടെ ഗതാഗത രംഗവും ഈ നേട്ടങ്ങള്‍ കൈവരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here