കെഎസ്‌ആർടിസിയെ സ്വയം പര്യാപ്‌ത സ്ഥാപനമാക്കും: കെഎസ്‌ആർടിഇഎ ജനറൽ കൗൺസിൽ

KSRTEA

കെഎസ്‌ആർടിസിയെ സ്വയം പര്യാപ്‌ത സ്ഥാപനമാക്കാൻ കെഎസ്‌ആർടിസി തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നോട്ട്‌ വരണമെന്ന്‌ കെഎസ്‌ആർടിഇഎ വർഷിക ജനറൽ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഷെഡ്യൂളുകൾ പരിഷ്‌കരിച്ചും കൂടുതൽ സർവീസുകൾ ഓപ്പറേറ്റ്‌ ചെയ്‌തും കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം ഒമ്പത്‌ കോടിയിൽ എത്തിക്കാനും യാത്രാ ഫ്യൂവൽസ്‌, കൊറിയർ, ബജറ്റ്‌ ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ ടിക്കറ്റ്‌ ഇതര വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനത്തിൽ തൊഴിലാളികൾ ഇടപെടണം. ഇതിലൂടെ ‘സ്വയം പര്യാപ്‌ത സ്ഥാപനം, സുരക്ഷിത തൊഴിലാളി’ എന്ന ലക്ഷ്യം നേടാൻ പ്രമേയം ആഹ്വാനം ചെയ്‌തു.

Also Read: അൻവറിൻ്റെ നീക്കത്തിനു പിന്നിൽ മതമൗലികവാദ സംഘടനകൾ; പാലോളി മുഹമ്മദ് കുട്ടി

ഏത്‌ ആപത്‌ഘട്ടത്തിലും ജനങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന, പൊതുമേഖലയെ കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‌ കരുത്ത്‌ പകരുന്ന പ്രവർത്തനങ്ങളിൽ തൊഴിലാളികൾ ഏർപ്പെടണമെന്നും കൗൺസിൽ പ്രമേയത്തിലൂടെ അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News