ആലപ്പുഴയില്‍ വേനല്‍ക്കാലം ആഘോഷമാക്കാന്‍ കെ എസ് ആര്‍ ടി സി ടൂറിസം യാത്രകള്‍

അവധിക്കാലം ആനന്ദകരമാക്കുവാന്‍ കെ എസ് ആര്‍ ടി സി ആലപ്പുഴ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ‘ഉല്ലാസയാത്രകള്‍’ സംഘടിപ്പിച്ചു. വരുമാന മാര്‍ഗ്ഗം എന്നതിനുപരി സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ‘ഉല്ലാസയാത്രകള്‍’ സാധ്യമാക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

ഒറ്റക്കും, കൂട്ടമായും ‘ഉല്ലാസയാത്രയില്‍’ പങ്കു ചേരാവുന്നതാണ്. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലും, കുറഞ്ഞ ചെലവില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കിയും ദ്വിദിന, ത്രിദിന യാത്രകളും ലഭ്യമാക്കിയിട്ടുണ്ട്. അപ്പോ തയ്യാറല്ലെ..! ഞങ്ങളോടൊപ്പം ഉല്ലാസയാത്ര പോകാന്‍

ആലപ്പുഴ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള യാത്രകളുടെ വിവരങ്ങള്‍ ഇതിനോടൊപ്പം നല്‍കുന്നു

1 ആലപ്പുഴ യൂണിറ്റ്
മലക്കപ്പാറ
ചതുരംഗപ്പാറ
മാമലക്കണ്ടം ജംഗിള്‍ സഫാരി
ഗവി
ബുക്കിങ്ങിന് :9895505815

2 ചേര്‍ത്തല യൂണിറ്റ്
മലക്കപ്പാറ
ആഡംബര ക്രൂയിസ് യാത്ര
ചതുരംഗപ്പാറ, വാഗമണ്‍
മാമലക്കണ്ടം ജംഗിള്‍ സഫാരി
തിരുവനന്തപുരം ആഴിമല
വയനാട് (3 ദിവസം)
ഗവി
ബുക്കിങ്ങിന് : 8848082089, 9447708368

3 ചെങ്ങന്നൂര്‍ യൂണിറ്റ്
മലക്കപ്പാറ
വാഗമണ്‍
തിരുവനന്തപുരം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങള്‍
മൂന്നാര്‍
ഗവി
ആഡംബര ക്രൂയിസ് യാത്ര
വയനാട് (3 ദിവസം)
ബുക്കിങ്ങിന് : 9846373247

4 മാവേലിക്കര യൂണിറ്റ്
വയനാട്
സാഗരറാണി കടല്‍ യാത്ര
ആഴിമല ചെങ്കല്‍ ക്ഷേത്രം
വണ്ടര്‍ലാ
മൂകാംബിക, ഉടുപ്പി, പറശ്ശിനിക്കടവ്
ഇലവീഴാ പൂഞ്ചിറ ഇല്ലിക്കല്‍ കല്ല്
മൂന്നാര്‍
വാഗമണ്‍
അടവി കുംഭപുരുട്ടി
ഗവി
ആഡംബര ക്രൂയിസ് യാത്ര
പൊന്‍മുടി
കൊട്ടിയൂര്‍
റോസ് മല, പാലരുവി
ബുക്കിങ്ങിന് :9446313991, 9447952127

5 ഹരിപ്പാട് യൂണിറ്റ്
തിരുവനന്തപുരത്തെ വിവിധ ക്ഷേത്ര ദര്‍ശനം
വാഗമണ്‍, പരുന്തുംപാറ
ഗവി
ഇല്ലിക്കല്‍ കല്ല്, ഇലവീഴാപ്പൂഞ്ചിറ
തിരുവനന്തപുരം, പൊന്‍മുടി
മാമലക്കണ്ടം, മൂന്നാര്‍
മൂന്നാര്‍ മറയൂര്‍
ഗുരുവായൂര്‍
ബുക്കിങ്ങിന് :9746394739

6 കായംകുളം യൂണിറ്റ്
വാഗമണ്‍
വണ്ടര്‍ലാ
മാമലക്കണ്ടം ജംഗിള്‍ സഫാരി
ഗവി
മലക്കപ്പാറ
ആഴിമല
ബുക്കിങ്ങിന് : 9400441002

7 എടത്വ യൂണിറ്റ്
തിരുവനന്തപുരത്തെ വിവിധ ക്ഷേത്രങ്ങള്‍
മലക്കപ്പാറ
വാഗമണ്‍
ഗവി
ബുക്കിങ്ങിന് :9846475874
‘ഉല്ലാസയാത്രകളെ’ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്
ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്ററേയും ബന്ധപ്പെടാവുന്നതാണ്.
Phone:9846475874

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration